പ്രായം മറന്ന് അവർ ആടിപ്പാടി
01:15 AM Mar 22, 2023 | Deepika.com
കണ്ണൂർ: ജില്ലാ പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന കലാമേള ശിക്ഷക് സദനിൽ ജില്ലാ പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളായ ഇ.വിജയൻ, ടി.തമ്പാൻ, കൊങ്കി രവീന്ദ്രൻ, എം.രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ വി.കെ.സുരേഷ് ബാബു, അഡ്വ.കെ.സരള, അഡ്വ.കെ.കെ.രത്നകുമാരി, യു.പി.ശോഭ, ജില്ലാ വയോജന കൗൺസിലംഗം ടി. ഭരതൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി സി.കെ.രഘുനാഥൻ നമ്പ്യാർ , ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.