ഏ​കീ​കൃ​ത ഇ​ന്ത്യ പൗ​രാ​ണി​ക ആ​ശ​യം: പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള

01:15 AM Mar 22, 2023 | Deepika.com
പെ​രി​യ: ഏ​കീ​കൃ​ത ഇ​ന്ത്യ​യെ​ന്ന​ത് പൗ​രാ​ണി​ക​മാ​യ ആ​ശ​യ​മാ​ണെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള. കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ന്ത്യ​ന്‍ നേ​തൃ​ത്വ​ത്തി​ലെ "ന​വ ജി20: ​സാ​ധ്യ​ത​ക​ള്‍, ആ​ശ​ങ്ക​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യെ യോ​ജി​പ്പി​ച്ച​ത് ബ്രി​ട്ടീ​ഷു​കാ​രാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ണ്ട്. ബ്രി​ട്ടീ​ഷ് ഭ​ര​ണം ആ​ധു​നി​ക​ത​യും വി​ക​സ​ന​വും കൊ​ണ്ടു​വ​ന്നു​വെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ട്. പ​ല മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​യു​ടെ ത​ക​ര്‍​ച്ച​യാ​ണ് ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹൈ​ദ​രാ​ബാ​ദ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍​സ​ര്‍ പ്ര​ഫ. ബി.​ജെ. റാ​വു മു​ഖ്യാ​തി​ഥി​യാ​യി. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ.​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, പ്ര​ഫ. മു​ത്തു​കു​മാ​ര്‍ മു​ത്തു​ച്ചാ​മി ,ഡോ. ​ജി. ദു​ര്‍​ഗറാ​വു എന്നിവർ പ്ര​സം​ഗി​ച്ചു.