ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 25ന് നടക്കും. നിലവിൽ യുഡിഎഫിന്റെ ഭരണസമിതിയാണ് ബാങ്കിന് നേതൃത്വം നല്കുന്നത്. ഇക്കുറി ബാങ്ക് ഭരണം പിടിക്കാനുള്ള തയാറെടുപ്പിലാണ് ഇടതുപക്ഷ പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതിയും. എന്നാൽ, ഭരണം നിലനിർത്താനുള്ള അണിയറ നീക്കങ്ങളും യുഡിഎഫ് ആരംഭിച്ചു.
യുഡിഎഫ് സ്ഥാനാർഥികൾ: കെ.സി.ചാക്കോ മാസ്റ്റർ, മോനിച്ചൻ ചെമ്പകശേരിൽ, ഷീൻ ജോസഫ് കൂനങ്കിൽ, ഇ.പി.ഷാജു ഇടശേരിൽ. സണ്ണി തോമസ് ഒറ്റപ്ലാക്കൽ, ഷാജു ജോർജ് നെല്ലിക്കുന്നേൽ, ഫൗസിയ മുസ്തഫ ഒതയോത്ത്, ബിൻസി വട്ടുകുളത്ത്, ശർമിള കുര്യൻ വാഴക്കാല പുത്തൻപുര, കുഞ്ഞുമോൻ കൂട്ടുകാഞ്ഞിരത്തിങ്കൽ, അഡ്വ. മനോജ് എം.കണ്ടത്തിൽ.
ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ: ഒ.എ. അബ്രഹാം മാസ്റ്റർ, സിബി വാഴക്കാല, ജോർജ് ഓരത്തേൽ, സി.എം. ജോർജ് ചിറ്റേട്ട്, കെ.പി. ബാബു, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി.ടി.സാറാമ്മ, എൻ.എ.സുകുമാരൻ, സന്ദേശ് സാവിയോ.
ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 25ന്
01:13 AM Mar 22, 2023 | Deepika.com