റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത ച​ട്ടം പാ​ലി​ച്ച്

01:13 AM Mar 22, 2023 | Deepika.com
ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് ന​ട​ത്തും. പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍, വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കാ​മ്പ​യി​ന്‍ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യ​താ​യി ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് ന​ട​ത്തു​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​നു​ശോ​ചി​ച്ചു

ഇ​രി​ട്ടി: ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു ആ​ക​സ്മി​ക​മാ​യി ന​മ്മെ വി​ട്ടു പി​രി​ഞ്ഞ പി.​വി. നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​രി​ട്ടി​യു​ടെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഇ​രി​ട്ടി​യി​ലെ മു​ഖ​വു​മാ​യ തൊ​ഴി​ലാ​ളി നേ​താ​വി​നെയാണ് പി.​വി. നാ​രാ​യ​ണ​ൻ കു​ട്ടി​യി​ലൂ​ടെ വിയോഗത്തിൽ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
നേ​താ​ക്ക​ളാ​യ കെ. ​വേ​ലാ​യു​ധ​ൻ, വി.​ടി. തോ​മ​സ്, ഷാ​ജു ഗോ​മ​സ്, ജ​യ്സ​ൻ കാ​ര​ക്കാ​ട്ട്, ഡെ​യ്സി മാ​ണി എ​ന്നി​വ​രും അ​നു​ശോ​ചി​ച്ചു.