തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ടൂ​റി​സ​ത്തി​ന് ഊ​ന്ന​ലു​മാ​യി ഇ​രി​ട്ട ന​ഗ​ര​സ​ഭ ബ​ജ​റ്റ്

01:13 AM Mar 22, 2023 | Deepika.com
ഇ​രി​ട്ടി: തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ജ​ബ്ബാ​ർ ക​ട​വ് മു​ത​ൽ പ​ഴ​ശി വി​പു​ല​മാ​യ ടൂ​റി​സം പ്രോ​ജ​ക്ടി​ന് ഡി​പി​ആ​ർ ത​യാ​റാ​ക്കാ​നും ഊ​ന്ന​ൽ ന​ൽ​കി ഇ​രി​ട്ടി ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 48,78,83, 617 രൂ​പ വ​ര​വും 47,95,34,850 രൂ​പ ചെ​ല​വും 83,48,767രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷിക്കു​ന്ന ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഷീ ​ലോ​ഡ്ജ് വ​നി​ത ഹോ​സ്റ്റ​ൽ സ​മു​ച്ച​യം, ഓ​വു​ചാ​ലു​ക​ൾ ക​ലു​ങ്കു​ക​ൾ, റോ​ഡു​ക​ൾ എ​ന്നി​വ​യ്ക്കാ​യി 4.75 കോ​ടി, മേ​ലെ സ്റ്റാ​ൻ​ഡ് ബൈ​പാ​സ് റോ​ഡി​ന് 15 ല​ക്ഷം, ജ​ന​കീ​യ പാ​ർ​ക്കിം​ഗി​ന് 10 ല​ക്ഷം, ടൗ​ൺ സ്ക്വ​യ​ർ രൂ​പീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷം, ക​ളി​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് 50 ല​ക്ഷം, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​ന് 20 ല​ക്ഷം, ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് മ​രു​ന്ന് മ​റ്റു ഉ​പ​ക​ര​ണ ങ്ങ​ൾ​ക്കും 25 ല​ക്ഷം, കാ​ർ​ഷി​ക ക്ഷീ​ര​പ​രി​പാ​ല​ന​ത്തി​ന് 77 ല​ക്ഷം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 62 ല​ക്ഷം, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി 90 ല​ക്ഷം, ഭ​വ​ന പ​ദ്ധ​തി​ക്കാ​യി നാ​ലു കോ​ടി, ടൗ​ൺ ഹാ​ൾ മ​ൾ​ട്ടി​ലെ​വ​ൽ കോം​പ്ല​ക്സ് പ​ണി​യു​ന്ന​തി​ന് ഒ​രു കോ​ടി, അ​റ​വു​ശാ​ല​ക​ൾ​ക്കു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.