വിദ്യാർഥികളെ അനുമോദിച്ചു
01:09 AM Mar 22, 2023 | Deepika.com
പയ്യാവൂർ: പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം 2021- 23 വർഷത്തെ നെറ്റ്, സെറ്റ്, സി-ടെറ്റ് കെ- ടെറ്റ്, ഗേറ്റ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് സിറിയക് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്നേഹോപഹാരം നൽകി. പിടിഎ എക്സിക്യുട്ടീവ് അംഗം കെ.കെ. രവി, കോളജ് യൂണിയൻ ചെയർപേഴ്സൺ കെ. ഐശ്വര്യ, കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെസി എൻസി, പിടിഎ സെക്രട്ടറി ഡോ. വീണ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.