തളിപ്പറമ്പ്: വ്യവസായം, തൊഴിലധിഷ്ഠിത സംരംഭങ്ങള്‍, കാര്‍ഷികം, ക്ഷീരവികസനം, ഭിന്നശേഷി സൗഹൃദം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്കി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വര്‍ഷത്തെ ബജറ്റ് അവതരണം നടന്നു. വൈസ് പ്രസിഡന്റ് പി. പ്രേമലതയാണ് ബജറ്റ് അവതരിപ്പിച്ചത്.
68 കോടി വരവും 67 കോടി ചെലവും 97 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വിവിധ തൊഴില്‍ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനും വികസനത്തിനുമായി 67 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ നീക്കിവച്ചത്. കാര്‍ഷിക ഉദ്പാദന മേഖലക്ക് 43 ലക്ഷം, ക്ഷീരവികസനത്തിന് 28 ലക്ഷം, ഭിന്നശേഷി സ്കോളര്ഷി പ്പിന് 35 ലക്ഷം , സ്ത്രീ ക്ഷേമത്തിന് 67 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയ്ക്ക് മാറ്റിവച്ച തുക അപര്യാപ്തമാണെന്ന് യുഡിഎഫ് മെംബര്‍ കൊയ്യം ജനാര്ദ്ദനന് പറഞ്ഞു.
ശുഷ്കമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും ഗ്രാമ പഞ്ചായത്തുകളെ ചേര്‍ത്തു പിടിച്ചു മുന്നോട്ട് പോകാന്‍ കഴിയണമെന്നും ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്, ഷീജ കൈപ്രത്ത്, പി.പി. ഷാജു, എന്‍. നാരായണന്, ടി. ഷീബ, ടി. സുലജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.
വ്യവസായത്തിനും തൊഴിലധിഷ്ഠിത സംരംഭങ്ങള്‍ക്കും ഊന്നലുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
01:09 AM Mar 22, 2023 | Deepika.com