കണ്ണൂർ: എറണാകുളത്ത് സമാപിച്ച 18 ാമത് സംസ്ഥാന എക്സൈസ് കലാകായികമേളയില്‍ കലാമത്സരങ്ങളില്‍ 88 പോയിന്റോടെ കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. 92 പോയിന്റുകളോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനം നേടി.എറണാകുളം ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്മാര്. എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടന്ന സമാപന ചടങ്ങില്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി.വി.ഏലിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂരിന്റെ പ്രിവന്റീവ് ഓഫീസര്‍ വി.വി.ഷാജിയെ കലാപ്രതിഭയായി തെരഞ്ഞെടുത്തു.
റംസാന് ആഘോഷങ്ങള്‍
ഹരിത ചട്ടം പാലിച്ച്
കണ്ണൂർ: ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത കാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇത്തരം ഇടപെടലുകളിലൂടെ കാര്യമായ ഫലമുണ്ടായതായി കളക്ടര്‍ വ്യക്തമാക്കി. ഇത്തവണത്തെ മഴക്കാലപൂര്‍വ ശുചീകരണ കാമ്പയിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരം കൃത്യമായ സമയക്രമ പട്ടിക അനുസരിച്ചാണ് നടത്തുതെന്ന പ്രത്യേകതയുമുണ്ട്.
എക്സൈസ് കലാകായികമേള: കണ്ണൂരിന് രണ്ടാം സ്ഥാനം
01:09 AM Mar 22, 2023 | Deepika.com