പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും നടത്തി

01:09 AM Mar 22, 2023 | Deepika.com
ചെ​റു​പു​ഴ: ഇ​ന്ത്യ​ൻ സ​മ്പ​ത്ത് വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന മോ​ദി-​അ​ദാ​നി-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​നെ​തി​രേ​യും എ​സ്ബി​ഐ, എ​ൽ​ഐ​സി എ​ന്നി​വ​യു​ടെ ക​രു​ത​ൽ ധ​നം അ​ദാ​നി​ക്ക് തീ​റെ​ഴു​തു​ന്ന ന​ട​പ​ടി​ക്കെ​തി​രേ​യും ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ബ​സ്‌ സ്റ്റാ​ൻ​ഡ് ചു​റ്റി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ചെ​റു​പു​ഴ ബ്രാ​ഞ്ചി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി അം​ഗം ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സു​രേ​ഷ്കു​മാ​ർ, എ. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​പി. ച​ന്ദ്ര​ൻ, ര​വി പൊ​ന്നം​വ​യ​ൽ, എ​ൻ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ത​ങ്ക​ച്ച​ൻ കാ​വാ​ലം, സ​ലിം തേ​ക്കാ​ട്ടി​ൽ, എം. ​ഉ​മ്മ​ർ, സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.