ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന ചേരാനല്ലൂർ മങ്കുഴി പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. നിലവിൽ മങ്കുഴി നടുതുരുത്ത് പ്രദേശങ്ങളിലെ പത്തോളം പേർ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഡെങ്കിപ്പനി വ്യാപനം തടയാൻ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ടൂറിസം ഡെസ്റ്റിനേഷൻ ആൻഡ് ഓപ്പൺ ജിം
പദ്ധതിക്ക് അംഗീകാരം
കാലടി: മാണിക്കമംഗലം തുറയോട് ചേർന്നുള്ള ടൂറിസം ഡെസ്റ്റിനേഷൻ ആൻഡ് ഓപ്പൺ ജിം പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പിന്റെ അംഗീകാരം. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് 1,07,84,999 രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
റോജി എം. ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 49 ലക്ഷം രൂപയും ടൂറിസം വകുപ്പിന്റെ 49 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നു 9.85 ലക്ഷം രൂപയും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.
ചേരാനല്ലൂരിൽ ഡെങ്കിപ്പനി പടരുന്നു
12:39 AM Mar 22, 2023 | Deepika.com