കൊച്ചി: അങ്കമാലി സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നു വൈകിട്ട് കിങ്ങിണി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ മുന്‍ ദേശീയ ഫുട്ബോള്‍ താരം ടി.കെ. ചാത്തുണ്ണി ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് അസോസിയേഷന് ചെയര്മാന് പി.ജെ. ജോയി അധ്യക്ഷത വഹിക്കും. 12 ദിവസം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് 5.30 ന് അങ്കമാലി ജംഗ്ഷനില്‍ നടക്കും.
പ്രീപ്ലേ മത്സരത്തില്‍ കേരളോത്സവ മത്സരത്തിലെ വിജയികളായ കാലടി പഞ്ചായത്തും മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തും തമ്മിലാണ് മത്സരം. അണ്ടര്‍ 17 ടൂര്‍ണമെന്റും പ്രാദേശിക ക്ലബുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ദിവസവും പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പായി നടക്കും. രാത്രി 7.30 ന് ബേസിക് പെരുമ്പാവൂരും സൂപ്പര്‍ സോക്കര്‍ മലപ്പുറവും തമ്മിലാണ് പ്രധാന മത്സരം.
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം
12:39 AM Mar 22, 2023 | Deepika.com