പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു നിർവധി പേരിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടുവള്ളി കൈതാരം മണമേൽപറമ്പിൽ വിഷ്ണു(28)വിനെയാണ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയതിനെത്തുടർന്ന് പറവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എറണാകുളം എക്സൈസ് കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥൻ കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പിൽ അനീഷിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷൻ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി ലക്ഷങ്ങളാണു ഇവർ തട്ടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് കേസുകളുണ്ട്. പറവൂർ സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകളാണുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റഷ്യയിൽ വാഗ്ദാനം: യുവാവ് അറസ്റ്റിൽ
12:37 AM Mar 22, 2023 | Deepika.com