കൊച്ചി: മദ്യം നല്കി അബോധാവസ്ഥയിലാക്കിയശേഷം യുവാവിന്റെ സ്വര്‍ണമാലയും, മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇടുക്കി ചെറുതോട് തെയ്യക്കാട് അഭിജിത്താ (21)ണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 11നാണ് സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍വച്ച് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചെടുത്ത പ്രതി, ഇയാളെ മദ്യപിക്കാനായി എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പരാതിക്കാരന്റെ ഒന്നര പവന്റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ്, 60 പൗണ്ട്, 3000 രൂപ എന്നിവ മോഷ്ടിച്ചെടുത്തു.
കൂടാതെ എടിഎം കാര്‍ഡ് കൈവശപ്പെടുത്തുകയും മര്‍ദിച്ച് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷം നാലു പ്രാവശ്യമായി 40000 രൂപ എടിഎമ്മില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
പ്രതിയില്‍ നിന്നും പണം ഒഴികെയുള്ള മറ്റു സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മദ്യം നല്കി കവര്‍ച്ച: പ്രതി പിടിയില്‍
12:35 AM Mar 22, 2023 | Deepika.com