കൊച്ചി: യുഡിഎഫ് കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഫയലുകള്‍ പരിശോധിക്കാനുള്ള നിയമപരമായ അവകാശം കൗണ്സിലര്മാര്ക്കുണ്ടെന്നും പോലീസിന്റെ നിയമനടപടി അവകാശ ലംഘനമാണെന്നും പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.
പ്രതിഷേധ ധര്‍ണ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിര്‍മാരായ വി.കെ. മിനിമോള്‍, ആന്റണി പൈനൂത്തറ, ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയവർ പങ്കെടുത്തു.
കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
12:35 AM Mar 22, 2023 | Deepika.com