വാഴക്കുളം: കാനഡ ഒട്ടോവയിൽ നിന്നുള്ള 23 അംഗ സംഘം വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ സന്ദർശനം നടത്തി. കാനഡ എമിഗ്രേഷൻ സംവിധാനങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചും സംഘം വിദ്യാർഥികളുമായി സംവദിച്ചു.
കോക്കനട്ട് ലഗൂണ്‍ ഹോട്ടൽ ശൃംഖലയുടെ മേധാവിയായ ജോ തോട്ടുങ്കലാണ് സംഘത്തെ നയിച്ചത്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷൻ സ്പെഷലിസ്റ്റും മേഖലയിൽ 36 വർഷം പ്രവൃത്തിപരിചയവുമുള്ള വാറൻ ക്രീറ്റ്സ്, വിശ്വോത്തര സാഹിത്യകാരനും ട്രെയ്നറുമായ സൈമണ്‍ ടൈലർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ട്.
കാനഡയിലെ ഉന്നത വിദ്യാഭ്യാസ ജോലി സാധ്യതകളാണ് പ്രധാനമായും ചർച്ചചെയ്തത്. ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലെ വിദ്യാർഥികളെ കൂടാതെ ബിടെക്, എംബിഎ അവസാന വർഷ വിദ്യാർഥികളും ചർച്ചയിൽ പങ്കെടുത്തു. കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ, കോളജ് ഡയറക്ടർ ഫാ. പോൾ നെടുന്പുറത്ത്, പ്രിൻസിപ്പൽ കെ.കെ. രാജൻ, ട്രസ്റ്റ് സെക്രട്ടറി കെ. ഫ്രാൻസിസ് ജോർജ്, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവർ പങ്കെടുത്തു.
വിശ്വജ്യോതി കോളജ് സന്ദർശിച്ച് കനേഡിയൻ സംഘം
12:35 AM Mar 22, 2023 | Deepika.com