പോത്താനിക്കാട്: കൂറ്റപ്പിള്ളി കെ.ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സ്മിത ആശുപത്രി ആന്‍ഡ് റിസർച്ച് സെന്ററുമായി ചേർന്നു ഫൗണ്ടേഷന്റെ പോത്താനിക്കാടുള്ള ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് 26ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ കെ.ജെ. ജോസഫ് അധ്യക്ഷത വഹിക്കും.
ക്യാന്പിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന അർഹരായ രോഗികൾക്ക് കൂറ്റപ്പിള്ളി ഫൗണ്ടേഷനിൽനിന്നു മരുന്നുകൾ, ശസ്ത്രക്രിയ, ഡയാലിസിസ് തുടങ്ങി വിവിധ ചികിത്സകൾക്കുള്ള ധനസഹായം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
സൗജന്യ മെഡിക്കൽ ക്യാന്പ് 26ന്
12:35 AM Mar 22, 2023 | Deepika.com