ഭിന്നശേഷി സൗഹൃദ കൂട്ടായ്മ
12:35 AM Mar 22, 2023 | Deepika.com
മൂവാറ്റുപുഴ: ത്രീ ആർസ് വൈസ്മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആർദ്രം-2023 ഭിന്നശേഷി സൗഹൃദ കൂട്ടായ്മ നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി. ആന്റണി അധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ജോർജ് എം. അന്പാട്ട്, റീജണൽ സെക്രട്ടറി ബിനോയ് പൗലോസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, നഗരസഭാംഗങ്ങളായ ജോയിസ് മേരി ആന്റണി, ജിനു ആന്റണി, വൈഎംസിഎ വൈസ് പ്രസിഡന്റ് എൽദോ ബാബു, ബേബി മാത്യു, ദീപ മാത്യു. എൽദോസ് ഏലിയാസ്, ഹേമ വിജയൻ എന്നിവർ പ്രസംഗിച്ചു.