തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്കായി തണ്ണീർക്കുടങ്ങൾ സജീകരിച്ചു.
മണ്ണന്തല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ. ബൈജു പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് റാണി എം. അലക്സ് നന്ദി പറഞ്ഞു. ബർസാർ ഫാ. നിതീഷ് വല്യയ്യത്ത്, വിനയകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപകരായ ജോജിമോൻ കെ. തോമസ്, ടി. ഷിജു, പി.എ. ജോഫി, ആർ. സുമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മോഷണക്കേസ് പിടിയിൽ
നെടുമങ്ങാട്: നിരവധി മോഷണക്കേ സു ക ളിലെ പ്രതി പിടിയിൽ. പാപ്പനംകോട് സ്വദേശി വിമൽകുമാറാ(35)ണ് പിടിയിലായത്. നിരവധി ആളുകളിൽ നിന്നും പണവും സ്വർണവും ഇയാൾ തട്ടിയിട്ടുണ്ട്. പ്രതി മഞ്ച സ്വദേശിയായ ഒരു യുവതിയിൽനിന്നും ഓൾട്ടോ കാർ വാടകക്കു വാങ്ങിയശേഷം ആറ്റിങ്ങലുള്ള യുസ്ഡ് കാർ ഷോപ്പിൽ വിറ്റു ഒരുലക്ഷം രൂപ പറ്റിച്ചെന്നും പരാ തിയുണ്ട്. ഇയാൾ പല സ്റ്റേഷനിലും നിരവധി കേസു കളിലെ പ്രതിയാണെന്ന് നെടുമങ്ങാട് എസ്എച്ച്ഒ സതീഷ് കുമാർ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആമ്പുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയും സമാന തട്ടിപ്പ് നടത്തിയതായും പരാതി ഉണ്ട്. കരമന, പൂജപുര, നേമം, നെടുമങ്ങാട് സ്റ്റേഷനിലാണ് ഇയാളുടെ പേരിൽ കൂടുതൽ കേസുകൾ നിലവിലുള്ളത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നാലാഞ്ചിറ സെന്റ് ജോണ്‍സിൽ പറവകൾക്ക് തണ്ണീർക്കുടങ്ങൾ
11:56 PM Mar 21, 2023 | Deepika.com