കോട്ടയം: ലോക ഡൗണ്‍സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ഡൗണ്‍സിന്‍ഡ്രോം നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാറും കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും, മത്സരങ്ങളും സംഘടിപ്പിച്ചു.
ഡൗണ്‍സിന്‍ഡ്രോം ദിനാചരണം
11:09 PM Mar 21, 2023 | Deepika.com