മാർച്ചും ധർണയും നടത്തി
11:05 PM Mar 21, 2023 | Deepika.com
തിരുവനന്തപുരം: അടച്ചു പൂട്ടിയ കോഴിക്കോട് കോമൺവെൽത്ത് വീവിംഗ് ഫാക്ടറി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനവും സുപ്രീംകോടതി വിധിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോം ട്രസ്റ്റിലെ തൊഴിലാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി കോഴിക്കോട് ജില്ലാ പ്രസിഡൻറ് കെ.രാജീവ് അധ്യക്ഷത വഹിച്ചു.അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ അനധികൃത ഭൂമി കയ്യേറ്റം തടയണമെന്നും സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കണമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.ഡിസിസിപ്രസിഡന്റ് പാലോട് രവി ,വി.ജെ.ജോസഫ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.