ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട മിനിലോറി കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽനിന്ന് എറണാകുളത്തേക്കു പോയ കാറും പട്ടിത്താനത്തുനിന്നും മണർകാട് ഭാഗത്തേക്കു പാേയ ദാേസ്ത് മിനിലോറിയുമാണ് മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ അപകടത്തിൽപ്പെട്ടത്.
കാർ യാത്രക്കാരനായ ഒരാൾക്കും മിനിലോറി യാത്രക്കാരായ രണ്ടുപേർക്കും പരിക്കുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂർ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഈ ഭാഗത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
എന്നിട്ടും മറ്റ് ജംഗ്ഷനുകളിൽ സ്ഥാപിച്ച കൂടെ ഈ ഭാഗത്ത് ലെെറ്റ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലെന്നു നാട്ടുകാർ ആരോപിച്ചു.
പട്ടിത്താനം-മണർകാട് ബൈപാസിൽ വീണ്ടും അപകടം; മൂന്നുപേർക്കു പരിക്ക്
10:59 PM Mar 21, 2023 | Deepika.com