എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ 34-ാമത് ആര്‍ച്ച്ബിഷപ് മാര്‍ കാവുകാട്ട് & ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. കേരള, എംജി എന്നീ യൂണിവേഴ്സിറ്റികളിലെ വിവിധ കോളജുകള്‍ തമ്മിലാണ് മത്സരം നടക്കുന്നത്. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ മത്സരത്തില്‍ ആതിഥേയരായ എടത്വ സെന്റ് അലോഷ്യസ് കോളജിനെ തുരുത്തിക്കാട് ബിഎഎം കോളജ് 1-0ന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിനെ പമ്പ ദേവസ്വം ബോര്‍ഡ് കോളജ് 1-0ന് പരാജയപ്പെടുത്തി.
ആദ്യ മത്സരം പ്രിന്‍സിപ്പല്‍ ജോജി ജോസഫും രണ്ടാം മത്സരം പ്രഫ. ഇന്ദുലാല്‍ ജിയും ഉദ്ഘാടനം ചെയ്തു. ഡോ. ബിജു ലൂക്കോസ്, ഗുരുപ്രസാദ്, ശ്രീജിത്ത് സുബാഷ് എന്നിവര്‍ പ്രസംഗിച്ചു. നാളെ രാവിലെ 7.30 ന് ചങ്ങനാശേരി എസ്ബി കോളജും പമ്പ ദേവസ്വം ബോര്‍ഡ് കോളജ് തമ്മിലും ഉച്ചകഴിഞ്ഞ് 3.30ന് തേവര എസ്എച്ച് കോളജ് കോട്ടയം സെന്റ് ഗിറ്റ്സ് കോളജ് തമ്മിലും വൈകുന്നേരം 4.30ന് ആലപ്പുഴ മെഡിക്കല്‍ കോളജ് തുരുത്തിക്കാട് ബിഎഎം കോളജുമായും ഏറ്റുമുട്ടും.
എടത്വ കോളജില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
10:51 PM Mar 21, 2023 | Deepika.com