പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം

10:39 PM Mar 21, 2023 | Deepika.com
നെ​ടു​ങ്ക​ണ്ടം: പ​ണം പ്ര​തീ​ക്ഷി​ച്ചെ​ത്തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ത്രാ​സു​മാ​യി മോ​ഷ്ടാ​വ് മ​ട​ങ്ങി. നെ​ടു​ങ്ക​ണ്ടം ക​ല്ലാ​റി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ക​ള​പ്പു​ര​യ്ക്ക​ല്‍ സി​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ക​ട​യു​ടെ മു​മ്പി​ലെ ഗ്രി​ല്ല് ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ അ​ട​ക്ക​മു​ള്ള​വ ത​ക​ര്‍​ത്ത് തു​റ​ന്നു​നോ​ക്കി​യെ​ങ്കി​ലും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ത്രാ​സ് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഒ​രു ഡി​ജി​റ്റ​ല്‍ ത്രാ​സ് മാ​ത്ര​മാ​ണ് മോ​ഷ​ണം പോ​യ​ത്.
രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ട തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ​യാ​ണ് ക​ട കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. രാ​ത്രി മൂ​ന്നോ​ടെ ക​ട​യു​ടെ മു​മ്പി​ല്‍ ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ഡോ​ര്‍ അ​ട​ച്ച​ശേ​ഷം പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി തൊ​ട്ട​ടു​ത്തു ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​യാ​ള്‍ പ​റ​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ണ്ഡ​ലം
സ​മ്മേ​ള​നം

രാ​ജ​കു​മാ​രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​രു​ണ്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബി കൂ​രാ​പ്പി​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.