കോലഞ്ചേരി: കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ പുതുപ്പനത്ത് കാറപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. മീന്പാറ കുടകുത്തി തെക്കേ പുളിനാൽ കുര്യാക്കോയുടെ മകൻ ടി.കെ. ജോർജ് (56) ആണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ ഏഴിന് വൈകിട്ട് നടന്നുപോകുന്പോൾ കാറിടിച്ച് ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗ്രേസി. മക്കൾ: ചിലു (ആസ്റ്റർ മെഡ്സിറ്റി), സില്ല.
കാറപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ചു
10:38 PM Mar 21, 2023 | Deepika.com