പൂഞ്ഞാര്‍: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. 16,20,73,002 രൂപ വരവും 15,74,02,800 രൂപ ചെലവും 46,70,202 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ലൈഫ് പദ്ധതിക്കായി 1.10 കോടിയും ഉത്പാദന മേഖലയ്ക്ക് 77.95 ലക്ഷവും ആരോഗ്യ മേഖലയ്ക്ക് 58.50 ലക്ഷവും കുടിവെള്ള പദ്ധതികള്‍ക്ക് 50 ലക്ഷം രൂപയും ശുചിത്വ മേഖലയ്ക്ക് 41 ലക്ഷം രൂപയും പശ്ചാത്തലമേഖലയില്‍ റോഡ് നിര്‍മാണത്തിനും മെയിന്റനന്‍സിനുമായി 1.70 കോടി രൂപയും മാറ്റിവച്ചു.
വിദ്യാഭ്യാസം, വനിതാ വികസനം, വയോജന ക്ഷേമപദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍, ബഡ്സ് റീഹാബിറ്റേഷന് സെന്റര്‍, അഗതി ക്ഷേമപദ്ധതികള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, ജെന്റര്‍ റിസോഴ്സ് സെന്റര്‍ തുടങ്ങി സമഗ്ര മേഖലകളിലും തുക വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.
പൂഞ്ഞാര്‍ തെക്കേക്കരയിൽ 16.20 കോടിയുടെ ബജറ്റ്
10:34 PM Mar 21, 2023 | Deepika.com