പാലാ: ജനമൈത്രി സാംസ്കാരികസമിതി ഏഴാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ടോംസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേരള ഖാദി ആൻഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡംഗം സാജന് തൊടുക ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിബി പരിയാരത്ത് അധ്യക്ഷത വഹിക്കും.
വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ആദരിക്കും. സാഹിത്യകാരി സിജിത അനില്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, അങ്കണവാടി സ്റ്റാഫ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു, സംഘടനാ ഭാരവാഹികളായ ടി.എസ്. ഹരിലാല്‍, ലതാ നായര്‍, സന്തോഷ് മള്ളൂശേരി, ലാലി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
കണ്സഷന്: എസ്എഫ്ഐ നിലപാട്
വ്യക്തമാക്കണമെന്ന്
പാലാ: കൺസഷൻ വിഷയത്തിൽ എസ്എഫ്ഐ നിലപാട് വ്യക്തമാക്കണമെന്നു കെഎസ്യു. കെഎസ്യു പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അര്ജുന് സാബു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ജനമൈത്രി സാംസ്കാരികസമിതി സംസ്ഥാന വാര്‍ഷികം പാലായില്‍
10:33 PM Mar 21, 2023 | Deepika.com