പാലാ: ഗവ. പോളിടെക്നിക് കോളജിലെ ഇന്റര്‍പോളി യൂണിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കൊടി കെട്ടുന്നതിനിടെ ഇന്നലെ രാത്രി പത്തോടെ പുറത്തുനിന്നെത്തിയ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പരിക്കേറ്റവരെ പ്രവേശിപ്പിച്ച പാലാ ജനറല്‍ ആശുപത്രിയിലും അക്രമം നടന്നതായി പരാതിയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും ചികിത്സ തേടിയെത്തിയ എബിവിപി പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നാണ് പരാതി. കോളജിലും ആശുപത്രിയിലുമുണ്ടായ സംഭവങ്ങളില്‍ പോലീസ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തു. ഡോക്ടറുടെ ജോലി തടസപ്പെടുത്തിയതിനും ഡോക്ടറെ മര്‍ദിച്ചതിനും ആശുപത്രി നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പാലാ എസ്എച്ച്ഒ കെ.പി. ടോംസണ് പറഞ്ഞു.
പാലാ പോളിടെക്നിക് കോളജിൽ സംഘർഷം
10:33 PM Mar 21, 2023 | Deepika.com