പാലാ: കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റായി ജോര്‍ജ് പുളിങ്കാട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍ ജോബെറ്റ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. കരൂര്‍ പഞ്ചായത്ത് മെംബര്‍, കുടക്കച്ചിറ സഹകരണ ബാങ്ക് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്ര വര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ 23 നോവലുകള്‍ പ്രസിദ്ധീകരിച്ച പുളിങ്കാടിന്റെ പത്തു രചനകള്‍ പുസ്തകമായി.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സീനിയര്‍ സെക്രട്ടറി പ്രഫ. ഗ്രേസമ്മ മാത്യു, ജില്ലാ സെക്രട്ടറി ജെയ്സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ജോര്‍ജ് പുളിങ്കാട് കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ്
10:33 PM Mar 21, 2023 | Deepika.com