പാറത്തോട്: പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് ഫീൽഡ്തല പ്രവർത്തനങ്ങൾക്കാവശ്യമായ യൂണിഫോം, ഷൂസ്, ഐഡി കാർഡുകൾ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എല്ലാവിധ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഹരിത കർമസേനയുടെ പതിപ്പിച്ച യൂസർ ഫീ കാര്‍ഡിന്റെ കോപ്പി നിർബന്ധമാക്കുമെന്ന് പ്രസിഡന്റ് വിജയമ്മ വിജയലാൽ പറഞ്ഞു.
വിഇഒ ജയസൂര്യൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, സിന്ധു മോഹൻ, സോഫി ജോസഫ്, ഷേര്‍ലി വർഗീസ്, കെ.പി. സുജീലൻ, ജോസ്ന അന്ന ജോസ്, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, അൻഷാദ് ഇസ്മായിൽ, സൈന ബഷീർ, നിഷാമോള്‍ എന്നിവർ പ്രസംഗിച്ചു.
ഹരിത കർമസേനാംഗങ്ങൾക്ക് യൂണിഫോം, ഐഡി കാർഡ് വിതരണം
10:33 PM Mar 21, 2023 | Deepika.com