മുണ്ടക്കയം: ബിബിഎം ഐടിഇയുടെ വാർഷികാഘോഷമായ സഫലം-2023 ഉം വജ്ര ജൂബിലി പ്രഖ്യാപനവും നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ലോക്കൽ മാനേജർ ഫാ. ടോം ജോസ് അധ്യക്ഷത വഹിച്ചു. വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഫാ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ ഉദ്ഘാടനവും ജൂബിലി പ്രഖ്യാപനവും നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി എം.എം. സെൽവി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആൻഡ്രൂസ് ഡാനിയേൽ, ഡിഇഒ എം. റസീന, ആർ. പ്രസാദ്, ഷിബു തോമസ്, ബീനാമേരി ഇട്ടി, ലിസി ജിജി, പി.ടി. ജൂലിയാൻ, ജോസിന അന്ന ജോസ്, ദീപക് മാർട്ടിൻ, പി.എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷവും സുവർണ ജൂബിലി പ്രഖ്യാപനവും
10:33 PM Mar 21, 2023 | Deepika.com