കുവൈറ്റ് സിറ്റി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജ·ദിനം ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അബാസിയ, സാൽമിയ, ഫഹാഹീൽ, അബു ഹലീഫ എന്നീ നാലു മേഖലകളിലായി നടന്ന ആഘോഷ പരിപാടികൾ കുട്ടികളുയെയും, മാതാപിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അബാസിയ കല സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ബാലവേദി മേഖല പ്രസിഡന്റ് ഡെന്നീസ് തോമസ് അധ്യക്ഷത വഹിച്ചു. വനിതവേദി കുവൈറ്റ് പ്രസിഡന്റ് ആശാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബാലവേദി മേഖല പ്രസിഡന്റ് ഋഷി പ്രസീദ് അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ പ്രേമൻ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അബു ഹലീഫ കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നേതാജി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷത വഹിച്ചു. പ്രാഫ: വി. അനിൽ കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിക്ക് ബാലവേദി മേഖല പ്രസിഡന്റ് ഹിലാൽ സലിം അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും സീനിയർ എൻഞ്ചിനീയറിംഗ് കണ്സന്റുമായ ജോസഫ് പണിക്കർ ഉദ്ഘാടനം ചെയ്തു.
സലിം കോട്ടയിൽ
ബാലവേദി കുവൈറ്റ് ശിശുദിനം ആഘോഷിച്ചു
08:54 PM Dec 02, 2021 | Deepika.com