കുവൈറ്റ് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കു കൂടി നൽകണമെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളോടാവശ്യപ്പെട്ടു.
കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അങ്ങേയറ്റം അപലനീയമാണെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചതായി കെ.എംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാന്പ്രയും അറിയിച്ചു.
സലിം കോട്ടയിൽ
കോവിഡിൽ മരിച്ചവരുടെ പ്രവാസികളുടെ ആശ്രിതരെ അവഗണിക്കരുകതെന്ന് കുവൈറ്റ് കെഎംസിസി
08:53 PM Dec 02, 2021 | Deepika.com