കറുകച്ചാൽ: പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാൽ പതിക്കൽ ജോണി ജോസഫിന്റെ മകൻ ജിത്തു ജോസഫ് (21) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ന് കറുകച്ചാൽ-മണിമല റോഡിൽ കങ്ങഴ ഇലയ്ക്കാട് അരീക്കൽ വളവിലായിരുന്നു അപകടം. പത്ര വിതരണത്തിനായി പത്തനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജിത്തു സഞ്ചരിച്ച ബൈക്ക് വളവ് തിരിയുമ്പോൾ നിയന്ത്രണംവിട്ട് മറിയുകയും എതിർദിശയിൽ വന്ന ടോറസിനടിയിലേക്ക് വീഴുകയുമായിരുന്നു. ടോറസിന്റെ പിൻചക്രങ്ങൾ ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ജിത്തു സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അമ്മ: പരേതയായ കുഞ്ഞുമോൾ. കങ്ങഴ ശ്രായിപ്പള്ളി പതാലിൽ കുടുംബാംഗം. സഹോദരൻ: ജെറിൻ ജോണി. സംസ്കാരം പിന്നീട്.
നിയന്ത്രണംവിട്ട ബൈക്ക് ടോറസിലിടിച്ച് യുവാവ് മരിച്ചു
12:54 AM Mar 21, 2023 | Deepika.com