അഭിവന്ദ്യ പിതാക്കന്മാര്‍ വിലാപയാത്രയെ അനുഗമിക്കും

12:54 AM Mar 21, 2023 | Deepika.com
ചങ്ങനാശേരി: മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​യെ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി, മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ന്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ അ​നു​യാ​ത്ര ചെ​യ്യും.
അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 250 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നും വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, കൈ​ക്കാ​ര​ന്മാ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നും സ്വ​ര്‍​ണ​ക്കു​രി​ശ്, വെ​ള്ളി​ക്കു​രി​ശ് എ​ന്നി​വ​യും മു​ത്തു​ക്കു​ട​ക​ളും വി​ലാ​പ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ക്കും.

സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍
ന​ഗ​ര​ത്തി​ന്‍റെ ആ​ദ​ര​വ്

വി​ലാ​പ​യാ​ത്ര അ​തി​രൂ​പ​താ​ഭ​വ​ന​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നിലെ​ത്തു​മ്പോ​ള്‍ പൗ​രാ​വ​ലി ആ​ദ​ര​വ​ര്‍​പ്പി​ക്കും. സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക, രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​ര​വി​ല്‍ പ​ങ്കു​ചേ​രും.
തു​ട​ര്‍​ന്ന് മാ​ര്‍​ക്ക​റ്റ് റോ​ഡ്, വ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​ന്‍, വ​ണ്ടി​പേ​ട്ട ജം​ഗ്ഷ​ന്‍, ബോ​ട്ടു​ജെ​ട്ടി, ച​ന്ത​ക്ക​ട​വ്, വെ​ജി​റ്റ​ബി​ള്‍ മാ​ര്‍​ക്ക​റ്റ്, പാ​ലാ​ക്കു​ന്നേ​ല്‍ റോ​ഡ് വ​ഴി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ഭൗ​തി​ക​ശ​രീ​രം വൈ​ദി​ക​ര്‍ ക​ര​ങ്ങ​ളി​ല്‍ സം​വ​ഹി​ച്ച് പ​ള്ളി​ക്കു​ള്ളി​ല്‍ വ​യ്ക്കും. അ​തി​നു​ശേ​ഷം ആ​രം​ഭി​ക്കു​ന്ന പൊ​തു​ദ​ര്‍​ശ​നം നാ​ളെ രാ​വി​ലെ ഒ​മ്പ​തു​വ​രെ തു​ട​രും.