ചങ്ങനാശേരി: കാലംചെയ്ത മാര്‍ ജോസഫ് പവ്വത്തിലിന് അനുശോചന പ്രവാഹം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍നിന്നും ഇന്ന് രാവിലെ ആറിന് മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരം അലംകൃത വാഹനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലിയും പ്രാര്‍ഥനയും നടക്കും. ഇവിടെ 8.45 വരെ പൊതുദര്‍ശനം ഉണ്ടാകും.
9.30ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശേരിയുടെ നഗരവീഥികളിലൂടെ സെന്‍ട്രല്‍ ജംഗ്ഷന്‍വഴി മാര്‍ക്കറ്റ് ചുറ്റി 11ന് മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിനായി വയ്ക്കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും ജാതിമത ഭേദമെന്യേയുള്ള ആളുകളും ഉള്‍പ്പെടെ ആയിരങ്ങള്‍ വിലാപയാത്രയില്‍ അണിചേരും. ഇന്ന് പകലും രാത്രിയും നാളെ രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും.
അതിരൂപത പ്രിസ്ബിറ്ററല്‍-
പാസ്റ്ററല്‍ കൗണ്‍സില്‍
സംയുക്ത എക്സിക്യൂട്ടിവ് കമ്മിറ്റി
ചങ്ങനാശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹ വിയോഗത്തില്‍ അതിരൂപത പ്രിസ്ബിറ്ററല്‍, പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സംയുക്ത എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചിച്ചു.
സീറോ മലബാര്‍ സഭയുടെ ചരിത്ര വഴികളിലെ അതിനിര്‍ണായക കാലഘട്ടത്തില്‍ വ്യക്തവും സുചിന്തിതവുമായ നിലപാടുകള്‍ സ്വീകരിച്ച് സഭയെ നയിച്ച മാര്‍ ജോസഫ് പവ്വത്തില്‍ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുശോചന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സഭയുടെ വിശ്വസ്തനും അതിവിശിഷ്ട ഭൃത്യനുമായിരുന്നു മാര്‍ പവ്വത്തിലെന്നും, കാണേണ്ടവ കണ്ടും കേള്‍ക്കേണ്ടവ കേട്ടും പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചും കടന്നുപോയ പവ്വത്തില്‍ പിതാവിന് തന്റെ നിയോഗത്തെക്കുറിച്ച് വ്യക്തമായ ഉള്ക്കാഴ്ചയുണ്ടായിരുന്നെന്നും മാര്‍ പെരുന്തോട്ടം സൂചിപ്പിച്ചു.
ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ ഫാ. തോമസ് കറുകക്കളം, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍, ഡോ.പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
യുവദീപ്തി-എസ്എംവൈഎം
യുവദീപ്തി-എസ്എംവൈഎം സ്ഥാപകപിതാവും മുന്‍ രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ യുവദീപ്തി എസ്എംവൈഎം അനുശോചിച്ചു. അതിരൂപത പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ തയ്യിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ട്രഷറര്‍ അലന് സിബി, അതിരൂപത ആനിമേറ്റര്‍ സിസ്റ്റര്‍ തെരസീന, ലാലിച്ചന്‍ മറ്റത്തില്‍, ബ്രദര്‍ ആശിഷ് തുണ്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജോയല്‍ ജോണ്‍ റോയി അനുശോചന പ്രമേയം അവതരിപ്പിച്ചു.
പാറേല്‍ ഇടവക
ചങ്ങനാശേരി: അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവിന്റെ നിര്യാണത്തില്‍ പാറേല്‍ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബക്കൂട്ടായ്മ, പാരിഷ് കൗണ്‍സില്‍, സണ്‍ഡേ സ്കൂള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട അനുശോചന യോഗത്തില്‍ വികാരി ജേക്കബ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ഗ്രിഗറി നടുവിലേടം, ഫാ. സ്മിത്ത് ശ്രാമ്പിക്കല്‍, സിസ്റ്റർ കാര്‍മല്‍ എഫ്സിസി, കുര്യച്ചന് പുതുക്കാട്ടില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, സണ്ണി മാത്യു പുന്നശേരില്‍, ഫാ. സജീവ് പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം
ചങ്ങനാശേരി: അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അനുശോചിച്ചു. ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് അധ്യക്ഷത വഹിച്ചു. അഡ്വ. മധുരാജ്, മാത്യൂസ് ജോര്‍ജ്, പി.എ നിസാര്‍, ജോമി ജോസഫ്, സന്തോഷ് ആന്റണി, പ്രിയ രാജേഷ്, പ്രസന്നകുമാരി, ഷൈനി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. പഞ്ചായത്തിന്റെ ബജറ്റ് സമ്മേളനത്തിലാണ് മാര്‍ ജോസഫ് പവ്വത്തിലിന് അനുശോചനം രേഖപ്പെടുത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് എന്‍. രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് , കമ്മിറ്റിയംഗങ്ങളായ വിനു ജോബ്, അലക്സാണ്ടര്‍ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ലൈസമ്മ ആന്റണി, ബീനാ കുന്നത്ത്, സൈനാ തോമസ്, ബിന്ദു ജോസഫ്, ബ്ലോക്ക് സെക്രട്ടറി ഷാജി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുണൈറ്റഡ് ക്രിസ്ത്യന്ഫ്രണ്ട്
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് അനുശോചിച്ചു.
പ്രസിഡന്റ് സൈബി അക്കര അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചന് ചെറുകാട്, ആന്റണി മലയില്‍, ജോസഫ് ഓലിക്കന്‍, ടോമിച്ചന് മേപ്പുറം, നൈനാന് തോമസ് മുളപ്പാന്‍മഠം, സി.ടി. തോമസ് കാച്ചാംകോട്, ചാക്കപ്പന് കൊച്ചുപള്ളത്തുശേരി, ജയിംസ് കൊച്ചുകുന്നേല്‍, അലക്സാണ്ടര്‍ പുത്തന്‍പുര, തോമസ് വര്‍ക്കി വടുതല, തോമസുകുട്ടി തൈത്തോട്ടം, സണ്ണിച്ചന് പാലത്ര, ജേക്കബ് പെരുമ്പ്ര, ബിജോയി പ്ലാത്താനം, ജയിസണ്‍ കെ.വി എന്നിവര്‍ പ്രസംഗിച്ചു.
പുതൂര്‍പ്പള്ളി മുസ്ലീം ജമാഅത്ത്
ചങ്ങനാശേരി: അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി പുതൂര്‍പ്പള്ളി മുസ്ലീം ജമാഅത്ത് അനുശോചിച്ചു.
സ്വസമുദായത്തോടെന്നപോലെ മറ്റ് സമുദായങ്ങളെ സ്നേഹിച്ച നീതിക്കുവേണ്ടി നിലനില്‍ക്കുന്ന സ്നേഹത്തിന്റെ വലിയ ഇടയന്റെ ദേഹവിയോഗത്തിലുള്ള അഗാധ ദുഃഖം രേഖപ്പെടുത്തി.
ജമാഅത്ത് പ്രസിഡന്റ് പി.എസ്.എം. ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.എസ്. നൗഷാദ്, സെക്രട്ടറി എം.എച്ച്.എം. ഹനീഫ, ജോയിന്റ് സെക്രട്ടറി കെ.എ. ഷെമീര്‍, ട്രഷറര്‍ പി.എ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
നഷ്ടമായത് സൗഹൃദത്തിന്റെ സ്വരം:
പഴയ പള്ളി ചീഫ് ഇമാം
ചങ്ങനാശേരി: മുന്‍ ആര്‍ച്ച്ബിഷപ്പും മുതിര്‍ന്ന ക്രൈസ്തവ നേതാവുമായ മാര്‍ പവ്വത്തിലിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് സൗഹാര്‍ദത്തിന്റെ പക്വമായ സ്വരം കൂടിയാണെന്നു പഴയ പള്ളി ചീഫ് ഇമാം ഡോ. ജുനൈദ് ജൗഹരി അല്‍ അസ്ഹരി. ക്രാന്ത ദര്‍ശിയായ വ്യക്തിത്വവും മതേതരത്വത്തിന്റെ മൂല്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ച മുഖവുമായിരുന്നു വന്ദ്യപിതാവെന്നും അദ്ദേഹം അനുസ്മരിച്ചു.
എകെസിസി കറിക്കാട്ടൂർ
കറിക്കാട്ടൂർ: ചങ്ങനാശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ സെന്റ് ജയിംസ് ഇടവക എകെസിസി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. വികാരി ഫാ. ജോസ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
ടോമി ഇളംതോട്ടം, ജോസ് പെരുംപട്ടിക്കുന്നേൽ, മാത്യു വരുവേലി, ജയിംസ്കുട്ടി കിടാരം, മാത്യു പെരുംപട്ടികുന്നേൽ എന്നിവർ പ്രസംഗിച്ചു.
മാര്‍ പവ്വത്തിലിനു സ്മരണാഞ്ജലിയർപ്പിക്കാന്‍ വിശ്വാസീസാഗരം ഇന്നെത്തും
12:54 AM Mar 21, 2023 | Deepika.com