കാർത്തികപുരം: എൽഡിഎഫ് ഭരിക്കുന്ന ഉദയഗിരി ഗ്രാമപഞ്ചായത്തിൽ ഭരണ സമിതി മിനുട്സ് ബുക്കിൽ കൃത്രിമം കാട്ടിയെന്ന് കാണിച്ച് പ്രതിപക്ഷ കൗൺസിലർമാർ കളക്ടർക്ക് പരാതി നൽകി.
2023-24 വർഷത്തെ വാർഷിക പദ്ധതി ഭരണ സമിതി യോഗത്തിൽ അവതരിപ്പിച്ചു പാസാക്കാതെ ഡിപിസി അംഗീകാരം ലഭിച്ചതായി മിനുട്സിൽ എഴുതി ചേർത്തെന്നാണ് പരാതി. ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ഇതു വായിച്ചിട്ടില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും മിനുട്സിന്റോ കരടോ, കോപ്പിയോ നൽകിയില്ല. ഇതിനു മുന്പും ഇത്തരത്തിൽ പലകാര്യങ്ങളും മിനുട്സ് ബുക്കിൽ എഴുതിച്ചേർത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഇത്തരത്തിലുള്ള നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷാംഗങ്ങളായ ടോമി കാടൻ കാവിൽ, ടെസ്സി ബെന്നി ആലുംമൂട്ടിൽ, മിനി സെബാസ്റ്റ്യൻ ഉപ്പൻമാക്കൽ, ഷൈലജ സുനിൽ നടുപ്പറന്പിൽ സിന്ധു തോമസ് കുലക്കോട് എന്നിവരും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി പീടിയേക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത ജോസ്,ബെന്നി മാപ്പിള കുന്നേൽ, ബേബി നരിതൂക്കിൽ എന്നിവരും പറഞ്ഞു.
ഉദയഗിരി പഞ്ചായത്ത് മിനുട്സ് ബുക്കിൽ കൃത്രിമം കാട്ടിയെന്ന് കളക്ടർക്ക് പരാതി
12:48 AM Mar 21, 2023 | Deepika.com