ചപ്പാരപ്പടവ്: കൂവേരി കൊട്ടക്കാനത്ത് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്ത സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ശിലാഫലകം തകര്‍ത്ത രണ്ടു പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പ്രദേശവാസിയായ സജിനേഷ്, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സജിനേഷും ശ്രീജിത്തും ഗ്രന്ഥാലയത്തിന്റെ നിര്‍മാണത്തിന് സജീവമായി പങ്കെടുത്തവരാണ്. കമ്മിറ്റിക്കാര് ഇവര്‍ക്ക് വേണ്ട രീതിയിലുള്ള പരിഗണന നല്‍കാത്തതും വരവ്-ചെലവ് കണക്ക് അവതരിപ്പിക്കാത്തതിലുമുള്ള വിരോധവുമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
ശിലാഫലകം നശിപ്പിച്ചതില്‍ 10,000 രൂപയോളം നഷ്ടം വന്നതായി എ.കെ.പി. വത്സന് നല്കിയ പരാതിയില്‍ പറയുന്നു.
ഗ്രന്ഥാലയത്തിന്റെ ശിലാഫലകം തകര്‍ത്ത രണ്ടു പേര്‍ക്കെതിരെ കേസ്
12:48 AM Mar 21, 2023 | Deepika.com