കണ്ണൂർ: മദ്യലഭ്യത കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ സമിതി കളക്ടറേറ്റിനു മുന്നിൽധർണ നടത്തി. ഡോ.ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
എല്ലാവിധ മദ്യശാലകളും ഘട്ടംഘട്ടമായി അടച്ചുപൂട്ടുക, മയക്കുമരുന്നു മാഫിയ സംഘങ്ങളെ തുടച്ചുനീക്കുക,മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കൾക്കും എതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഖാദർ മുണ്ടേരി അധ്യക്ഷത വഹിച്ചു.
പി.സി. വിവേക്,രഘു മാസ്റ്റർ,മേരി എബ്രഹാം, കെ.വി. അഷ്റഫ്, മുസ്തഫ മുണ്ടേരി,ടി.ചന്ദ്രൻ,കെ.സി. ശ്രീനിവാസൻ, ഐ.വി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
മദ്യവിരുദ്ധ ജനകീയ സമിതി ധർണ നടത്തി
12:48 AM Mar 21, 2023 | Deepika.com