മാ‌​ടാ​യി​പ്പാ​റ​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം; മൂ​ന്നേ​ക്ക​ർ ക​ത്തി ന​ശി​ച്ചു

12:47 AM Mar 21, 2023 | Deepika.com
പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നേ​ക്ക​റോ​ളം ക​ത്തി ന​ശി​ച്ചു.
മാ​ടാ​യി കോ​ള​ജി​നു സ​മീ​പ​മു​ള്ള ദേ​വ​സ്വം ഭൂ​മി​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തു​ന്പോ​ഴേ​ക്കും ഒ​രേ​ക്ക​റി​ലേ​റെ സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്നി​രു​ന്നു. ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് ഇ​വ​ർ തീ​യ​ണ​ച്ച​ത്. ദേ​വ​സ്വം ഭൂ​മി​യാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ത്തി​ട​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.