യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

12:17 AM Mar 21, 2023 | Deepika.com
പാ​ല​ക്കാ​ട് : ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി പാ​ല​ക്കാ​ട് വ​ച്ച് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി. സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി​ഷ്ണു സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ധ​നീ​ഷ് ലാ​ൽ, കെ.​എം. ഫെ​ബി​ൻ, ഒ.​കെ. ഫാ​റൂ​ഖ്, ജ​സീ​ർ മു​ണ്ട​റോ​ട്ട്, എം.​പ്ര​ശോ​ഭ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് ചെ​റാ​ട്, പ്ര​ദീ​പ് നെന്മാ​റ, കെ.​എ​സ്. ജ​യ​ഘോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ച്ച ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി എ​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു പ​താ​ക താ​ഴ്ത്തി​യ​തോ​ടു​കൂ​ടി സ​മ്മേ​ള​നം സ​മാ​പി​ച്ചു.