ന്യൂയോർക്ക്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രൻ ജെഫിൻ കിഴക്കേക്കുറ്റിന്റെ (22) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഷിക്കാഗോ നഗരത്തിന് സമീപം ജെഫിൻ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിൽ അപകടത്തിപ്പെട്ടുണ്ടായ മരണം ഏവരെയും ഞെട്ടിപ്പിച്ചതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു.
ഷിക്കാഗോ യൂത്തിന്റെ പ്രവർത്തങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന ജെഫിൻ എന്നോട് വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന യുവാവാണ്. അതുകൊണ്ടു തന്നെ ജെഫിന്റെ നിര്യാണം ഷിക്കാഗോ നിവാസികളോടൊപ്പം എനിക്കും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു അറിയിച്ചു.
ഐപിസിഎൻഎ ഷിക്കാഗോ കണ്വൻഷനിൽ പങ്കെടുക്കാനെത്തിയ ഫൊക്കാന നേതാക്കളായ പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, അഡീ. അസോ. ട്രഷറർ ബിജു ജോണ്, ട്രസ്റ്റി ബോർഡ് മെന്പർ എബ്രഹാം ഈപ്പൻ എന്നിവർ ജെഫിന്റെ പ്രവർത്തന മികവ് നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു.
ഇന്ത്യാപ്രസ് ക്ലബിന്റെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ കുടുംബത്തിനുണ്ടായ ഈ ദുഃഖത്തിൽ കുടുംബത്തോടൊപ്പം ഫൊക്കാനയും ദുഃഖത്തിൽ പങ്കുചേരുന്നു. ഈ ദുഃഖം താങ്ങാൻ കുടുംബത്തിന് ജഗദീശ്വരൻ ശക്തി നൽകട്ടെ എന്നും പ്രാർഥിക്കുന്നു.
ജെഫിൻ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ജെഫിന്റെ അ·ാവിന് വേണ്ടി പ്രാർഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ് ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.
ജെഫിൻ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
08:43 PM Dec 02, 2021 | Deepika.com