മൂവാറ്റുപുഴ : പ്രകൃതി രമണീയമായ പായിപ്ര പോയാലിമല ടൂറിസം മേഖലയിൽ അടയാളപ്പെടുത്തുന്ന ബൃഹദ്പദ്ധതി നടപ്പാക്കുന്നതിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ.
പദ്ധതി പ്രദേശത്ത് യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തി. പോയാലിമലയുടെ മുകളിലെത്തിയ പ്രവർത്തകർക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോയാലിമല ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു അളന്നു തിരിച്ച സ്ഥലം പൂർണമായും പഞ്ചായത്തിനു വിട്ടുനൽകുക. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അന്പത് സെന്റിലേക്കു പദ്ധതി അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യുഡിഎഫ് നേതാക്കൾ ഉന്നയിക്കുന്നത്. യോഗത്തിൽ എം.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.എം. അസീസ്, പായിപ്ര കൃഷ്ണൻ, എം.എം മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ വി.ഇ. നാസർ. എം.സി. വിനയൻ, റീന സജി, നിസ മൈതീൻ, നെജി ഷാനവാസ്, വിജി പ്രഭാകരൻ, സുകന്യ അനീഷ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെപി. ജോയി, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.എം. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
പോയാലിമല ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ്
12:12 AM Mar 21, 2023 | Deepika.com