മൂവാറ്റുപുഴ : കാനഡയിലെ ഒറ്റോവയിൽ നിന്നുള്ള 23 അംഗ സംഘം വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഇന്ന് വിദ്യാർഥികളുമായി കാനഡയിലുള്ള എമിഗ്രേഷൻ സംവിധാനങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനുതകുന്ന കാര്യങ്ങളെക്കുറിച്ചും സംവദിക്കും.
കോക്കനട്ട് ലഗൂണ്‍ ഹോട്ടൽ ശൃംഖലയുടെ മേധാവി ജോ തോട്ടുങ്കലാണ് സംഘത്തെ നയിക്കുന്നത്. സിറ്റിസണ്‍ഷിപ്പ് ആൻഡ് എമിഗ്രേഷൻ സ്പെഷലിസ്റ്റും ഈ മേഖലയിൽ 36 വർഷം പ്രവൃത്തിപരിചയവുമുള്ള വാറൻ ക്രീറ്റ്സ് പ്രതിനിധി സംഘത്തിലുണ്ട്. സാഹിത്യകാരനും ട്രെയിനറുമായ സൈമണ്‍ ടൈലറും സംഘത്തോടൊപ്പമുണ്ട്.
കാനഡയിലെ ഉന്നതവിദ്യാഭ്യാസ ജോലി സാധ്യതകളാണ് പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത്. കാനഡയിലുള്ള കോക്കനട്ട് ലഗൂണ്‍ ഹോട്ടലുമായി വിശ്വജ്യോതി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി വിഭാഗം ഇന്റേണ്‍ഷിപ്പിനും പ്ലെയ്സ്മെന്റിനുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലെ വിദ്യാർഥികളെ കൂടാതെ ബിടെക്, എംബിഎ അവസാനവർഷ വിദ്യാർഥികളും ചർച്ചയിൽ പങ്കെടുക്കും. ചടങ്ങിൽ കോളജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ, കോളജ് ഡയറക്ടർ ഫാ. പോൾ നെടുന്പുറത്ത്, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, ട്രസ്റ്റ് സെക്രട്ടറി കെ. ഫ്രാൻസിസ് ജോർജ്, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവർ പങ്കെടുക്കും.
കനേഡിയൻ സംഘം ഇന്ന് വിശ്വജ്യോതിയിൽ
12:12 AM Mar 21, 2023 | Deepika.com