കോതമംഗലം: എന്റെ നാട് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന് ചെയർമാൻ ഷിബു തെക്കുംപുറം ശിലാസ്ഥാപനം നടത്തി. മലയൻകീഴ് കോഴിപ്പിള്ളി ബൈപ്പാസ് റോഡിലാണ് വിപണന കേന്ദ്രം ആരംഭിക്കുന്നത്.
കാർഷിക ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് സംഭരിച്ച് ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സംവിധാനമാണിത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന വിപുലമായക്രമീകരണം കാർഷിക വിപണന കേന്ദ്രത്തിന്റെ ഭാഗമായി ഏർപ്പെടുത്തും. യോഗത്തിൽ ജോർജ് അന്പാട്ട് അധ്യക്ഷത വഹിച്ചു.
കെ.പി. കുര്യാക്കോസ്, സി.കെ. സത്യൻ, പി.എ. പാദുഷ, ജോർജ് കുരിയപ്പ്, പി.പി. തങ്കപ്പൻ, ജെയിംസ് കോറന്പേൽ, സി.ജെ. എൽദോസ്, ജോഷി പൊട്ടക്കൽ, സുഭാഷ് ചന്ദ്രൻ, ജൂലിയസ് തോമസ് എന്നിവർ പ്രസംഗിച്ചു.
എന്റെ നാട് കാർഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി
12:12 AM Mar 21, 2023 | Deepika.com