ബജറ്റ് നിരാശാജനകം: എൽഡിഎഫ്
12:12 AM Mar 21, 2023 | Deepika.com
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയുടെ 2023-24 സാന്പത്തിക വർഷത്തേക്ക് ചെയർമാൻ അവതരിപ്പിച്ച ബജറ്റ് പൊള്ളയെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ. രാകേഷ്. ജനോപകാരപ്രദമല്ലാത്തതും നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കാത്തതുമായ ബജറ്റ് നിർദ്ദേശങ്ങൾ നഗരസഭയുടെ ധനകാര്യ സ്ഥിരം സമിതി മുന്‍പ് തള്ളിയിരുന്നു. അതുകൊണ്ട് നഗരസഭ വൈസ് ചെയർപേഴ്സസണ്‍ ബജറ്റ് അവതരിപ്പിയ്ക്കാനായില്ല. നഗരസഭ സെക്രട്ടറി തയാറാക്കി നൽകിയ പദ്ധതികളുൾക്കൊള്ളിച്ച നിരാശാജനകമായ ബജറ്റാണ് ചെയർമാൻ അവതരിപ്പിച്ചതെന്നും രാകേഷ് ആരോപിച്ചു. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ഉന്നമനത്തിനുള്ള പുതിയ പദ്ധതികളുമില്ല കഴിഞ്ഞ എൽഡിഎഫ് കൗണ്‍സിൽ തുടങ്ങിവച്ച ജനോപകാരപ്രദമായ പദ്ധതികൾ നിലവിൽ പൂർത്തീകരിക്കാനാവാത്തപ്പോളാണ് ബജറ്റിൽ പുതിയ വാഗ്ദാനങ്ങൾ നൽകി യുഡിഎഫ് കൗണ്‍സിൽ ജനങ്ങളെ കബളിപ്പിയ്ക്കുന്നതെന്നും രാകേഷ് ആരോപിച്ചു.