പിറവം: പെരുവംമുഴി - പെരുവ ഹൈവേ റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് മിഡ്ടൗൺ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മറ്റു സംഘടനകളുമായി സഹകരിച്ച് പിറവം അണ്ടേത്ത് കവലയിൽ ധർണ നടത്തി.
നെടുമ്പാശേരി - കുമരകം ഹൈവേയുടെ ഭാഗമായുള്ള പെരുവ മുതൽ പെരുവംമുഴി വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം, റീ ബിൽഡ് കേരളയിലുൾപ്പെടുത്തി 98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ നിർമാണമാണ് ഇഴയുന്നത്. റോഡ് മുഴുവൻ കുത്തിപ്പൊളിച്ച് കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്തയവസ്ഥയാണ്.
മിഡ് ടൗൺ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയി തുമ്പയിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ രമ വിജയൻ, സമീപ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.എൻ. അപ്പുക്കുട്ടൻ, യോഹന്നാൻ ചെമ്മനത്ത്, ടോണി ചെട്ടിയാകുന്നേൽ, എം.ടി. പൗലോസ്, ഏലിയാസ് കുര്യൻ, ജോമോൻ വർഗീസ്, കുര്യാക്കോസ് മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പിറവത്ത് ഹൈവേ റോഡ് നിർമാണം ഇഴയുന്നതിനെതിരേ പ്രതിഷേധം
12:12 AM Mar 21, 2023 | Deepika.com