കൊച്ചി: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തേവര ഫെറി കാട്ടുപുറത്ത് വീട്ടില്‍ ടി.എസ്. നിതീഷിനെ (31) ആണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. പ്രതിയുടെ അമ്മയെ ചീത്ത വിളിച്ചു എന്ന വിരോധത്തില്‍ കഴിഞ്ഞ 19ന് രാത്രി 10.15ഓടെ തേവര ഫെറിയിലുളള പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പരാതിക്കാരിയുടെ അച്ഛനെയും അമ്മയെയും ഇഷ്ടിക ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഓടിവന്ന പരാതിക്കാരിയെയും മര്‍ദിക്കുകയും സിമന്റ് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
പ്രതി എറണാകുളം ജനറല്‍ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
വീടു കയറി ആക്രമണം: പ്രതി പിടിയില്‍
12:09 AM Mar 21, 2023 | Deepika.com