"ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ശി​ക്ഷ​യ​ല്ല'

12:09 AM Mar 21, 2023 | Deepika.com
കൊ​ച്ചി: ന​ഗ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണം കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​ന്‍ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളെ ശി​ക്ഷ​യാ​യി ന​ഗ​ര​വാ​സി​ക​ള്‍ ക​ണ​ക്കാ​ക്ക​രു​തെ​ന്ന് മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍.
ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പു​തി​യ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍.
സി​എം​എ​ഫ്ആ​ര്‍​ഐ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ വി​വി​ധ ഫ്ലാറ്റ് ഉ​ട​മ​ക​ള്‍, റസി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​പ്പെക്‌​സ് കൗ​ണ്‍​സി​ല്‍, ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ്, റോ​ട്ട​റി ക്ല​ബ്, മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ര്‍, മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ന​ട​ക​ള്‍, ക്രെ​ഡാ​യി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ സേ​തു​രാ​മ​ന്‍ സ​ന്നി​ഹി​ത​നാ​യിരുന്നു. വി​കേ​ന്ദ്രീ​കൃ​ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യു​ടെ ആ​ശ​യം മേ​യ​ര്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​ ബാ​ബു അ​ബ്ദു​ള്‍ ഖാ​ദി​ര്‍, ക്യാം​പ് ക​മാ​ന്‍​ഡ​ന്‍റ് സു​രേ​ഷ്‌​കു​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത ​കേ​ര​ള മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തെ വി​വി​ധ സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​ര്‍​മാ​ര്‍ തു​ട​ങ്ങി മൂ​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.