കുവൈറ്റ്: കുവൈറ്റിലെ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം, കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിന്റെ നാല് മേഖലകളിലായി പ്രാഥമിക ആരോഗ്യ പരിശോധനാ ക്യാന്പുകൾ സംഘടിപ്പിക്കുന്നു.
ഡിസംബർ 3 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഒൻപത് മണിവരെയാണ് ക്യാന്പ് നടക്കുക. ഓരോ ക്യാന്പുകളിലും നൂറു പേർക്കാണ് പങ്കെടുക്കാൻ അവസരമെന്നും, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണനയെന്നും കഐംഎഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ മേഖലകളിലെ ക്യാന്പുകൾ ഈ പ്രദേശങ്ങളിലെ കലാ സെന്ററുകളിലും, സാൽമിയയിലേത് ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ചുമാണ് നടക്കുക. ക്യാന്പുമായി ബന്ധപ്പെട്ട വിഷാദശാംശങ്ങൾക്ക് കഐംഎഫ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറീയിച്ചു.
സലിം കോട്ടയിൽ
കെഎംഎഫ് കുവൈറ്റ് മെഡിക്കൽ ക്യാന്പ് ഡിസംബർ 3 വെള്ളിയാഴ്ച
12:24 AM Dec 02, 2021 | Deepika.com