ബം​ഗ​ളൂ​രു - മൈ​സൂ​രു എ​ക്സ്പ്ര​സ് ഹൈ​വേ​യു​മാ​യി ബ​ത്തേ​രി​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന്

12:02 AM Mar 21, 2023 | Deepika.com
ക​ൽ​പ്പ​റ്റ: ബം​ഗ​ളൂ​രു - മൈ​സൂ​രു എ​ക്സ്പ്ര​സ് ഹൈ​വേ​യു​മാ​യി കോ​യ​ന്പ​ത്തൂ​രി​നെ​യും ബ​ത്തേ​രി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മൈ​സൂ​രു എം​പി പ്ര​താ​പ്സിം​ഹ അ​റി​യി​ച്ചു.
എം​പി​യു​മാ​യി ബി​ജെ​പി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ക്സ്പ്ര​സ് ഹൈ​വേ​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ന്ദ്ര റോ​ഡ്ഗ​താ​ഗ​ത​മ​ന്ത്രി നി​ഥി​ൻ ഗ​ഡ്ക​രി പു​തി​യ പാ​ത കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.
പാ​ത വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ ക​ർ​ണാ​ട​ക​യ്ക്ക് ല​ഭി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ എം​പി​യു​മാ​യി ച​ർ​ച്ച​ചെ​യ്തു. അ​തി​വേ​ഗ പാ​ത സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ദേ​ശീ​യ​പാ​ത​അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും പ്ര​താ​പ് സിം​ഹ എം​പി അ​റി​യി​ച്ചു. ച​ർ​ച്ച​യി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച ക​ർ​ണാ​ട​ക സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​അ​നി​ൽ​തോ​മ​സ്, നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി​ന​യ​കു​മാ​ർ, പോ​ൾ മാ​ത്യൂ​സ്, സി. ​അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.